Tuesday, 31 May 2016

നീ എന്‍റെതല്ലേ...



ഉറക്കം വരാത്ത രാത്രികളിലൊക്കെയും,
പുകച്ചു തള്ളിയ പുകച്ചുരുളുകളായിരുന്നെനിക്കു കൂട്ട്.

ചിന്തിച്ചിരുന്നു ഞാന്‍ പലവട്ടം, എപ്പോഴും
എന്തിനാണിവന്‍ എനിക്കായി എരിഞ്ഞടങ്ങുന്നതെന്ന്.

പലതവണ ഞാന്‍ ചോദിച്ചു, അപ്പോഴെല്ലാം
ചെറു പുഞ്ചിരി തന്നവന്‍ പറഞ്ഞു, നീ എന്‍റെതല്ലേ.

മറ്റെന്തിനെക്കാളും അധികം സ്നേഹിച്ചു,
പുഞ്ചിരിയുടെ അര്‍ഥം തേടാതെ ഞാന്‍ അവനെ.

വര്‍ഷങ്ങള്‍ക്കിപ്പുറം ആശുപത്രി ചുവരുകള്‍ക്കുള്ളില്‍വെച്ചു,
എനിക്കു മനസ്സിലായി ആ പുഞ്ചിരിയുടെ അര്‍ഥം.

പക്ഷെ അവനേ പോലെ എരിഞ്ഞടങ്ങാനുള്ള എന്‍റെ
തിയതി അപ്പോഴേക്കും കുറിക്കപ്പെട്ടിരുന്നു.

മങ്ങിത്തുടങ്ങിയ ഓര്‍മകളില്‍ അപ്പോഴും മുഴങ്ങുന്നു
അവന്‍റെ വാക്കുകള്‍, നീ എന്‍റെതല്ലേ....


‪#‎AntiTobaccoDay‬


Pic : +Sajith S
Pic Source