Wednesday 9 September 2015

ഓര്‍മ

ഓര്‍മയുണ്ടിപ്പോളും കീറകുടയും ചൂടി 
നനഞ്ഞ നിക്കറില്‍ അന്നാമഴയത്ത് 
ഓടി കിതച്ചു സ്കൂളിലെത്തിയതും 
പാതി നനഞ്ഞ മേനിയില്‍ 
തല്ലു കിട്ടിയപോള്‍ പൊഴിഞ്ഞ കണ്ണീരും.

Thursday 13 August 2015

ഒരു യാത്ര

          വെറുതെ ഒന്നു നടക്കാന്‍ ഇറങ്ങാമെന്ന് കരുതി ഇറങ്ങിയതാണ്. എങ്ങോട്ട് പോകണമെന്ന് അങ്ങനെ പ്രത്യേകിച്ചു  ലക്ഷ്യമൊന്നും ഇല്ലായിരുന്നു. തൊട്ടടുത്താണ് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍. അതിനപ്പുറം ഒരു ഗ്രാമമാണെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. നേരെ അങ്ങോട്ടേക്ക് നടന്നു.

Kazhakkoottam Railway Station

          റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു അപ്പുറത്തെത്തി. വിജനമായ റോഡ്‌. അതിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. വഴി പിരിയുന്നിടമെത്തിയാല്‍ ഏതെങ്കിലും ഒരു വഴിയെ യാത്ര തുടര്‍ന്നു. ഇടയ്ക്കു വഴി അവസ്സാനിക്കുമ്പോള്‍ തിരിച്ചു നടന്നു വഴി പിരിഞ്ഞ സ്ഥലത്തെത്തും. അവിടെ നിന്നും അടുത്ത വഴിയെ മുന്നോട്ടു നീങ്ങും. ഇടുങ്ങിയതും പൊട്ടി പോളിഞ്ഞതുമായ ഗ്രാമീണ വഴികളിലൂടെ നടക്കുമ്പോള്‍ ഓര്‍മകള്‍ക്കും ഒപ്പം മനസ്സിനും ചെറുപ്പം വെച്ചതു പോലേ തോന്നി. മേനംകുളം, അതി മനോഹരമായ ഒരു ഗ്രാമം. തലസ്ഥാന നഗരമാണെങ്കിലും വികസനം അത്രയങ്ങു എത്തി നോക്കിയിട്ടില്ലാത്ത ഒരിടം. അതിലൂടെ നടന്നു ഞാന്‍ ചെന്നെത്തിയത് കഴക്കൂട്ടം-തുമ്പ റോഡില്‍ ആണ്. നല്ല ഫിനിഷിംഗ് ഉള്ള വഴി. സൂര്യന്‍ തലയ്ക്കു മുകളില്‍ വന്നു നിന്നു എന്നെ തന്നെ നോക്കുന്നതു പോലെ തോന്നി. സൂര്യന്‍ എന്നെ കാണാതിരിക്കാന്‍ ഞാന്‍ മെല്ലേ മരത്തണല്‍ പറ്റി റോഡിന്‍റെ അരികിലൂടെ മുന്നോട്ടു നടന്നു. 

          ആ വഴിയരികില്‍ ആണ് മരിയന്‍ എഞ്ചിനീയറിംഗ് കോളേജ്. 2001-ല്‍ തുടങ്ങിയ കോളേജ് ഇപ്പോള്‍ 40 ഏക്കറില്‍ പരന്നു കിടക്കുന്ന വമ്പന്‍ ക്യാമ്പസ്‌ ആയിമാറിയിരിക്കുന്നു. തിരുവനന്തപുരം ലത്തിന്‍ കാതോലിക്കാ അതിരൂപതയുടെ കീഴിലാണ് ഈ കോളേജ്.

Marian Engineering College

          പിന്നീട് കണ്ട മനോഹരമായ ഒന്നായിരുന്നു ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ദ്രാവിഡിയന്‍ linguistics. 1977 ഫെബ്രുവരി  25-നു തുടങ്ങിയതും 38 വര്‍ഷത്തോളം പഴക്കം ചെന്നതുമായ ഒരു കോളേജ്. ദക്ഷിണ ഭാരതത്തിലെ അഞ്ചു സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്‌, കര്‍ണാടക, സീമാന്ധ്ര, തെലുങ്കാന തുടങ്ങിയവയുടെ മാതൃ ഭാഷയായ മലയാളം, തമിള്‍, കന്നഡ, തെലുങ്ക്‌ എന്നിവയെയാണ് ദ്രാവിഡന്‍ ഭാഷകള്‍ എന്ന് പറയുന്നത്. ഇത്രയും ചെറിയൊരു ഗ്രാമത്തില്‍ ഇത്തരമൊരു കോളേജ്, വിശ്വസിക്കാനായില്ല.

International School of Dravidian Linguistics

          നടന്നു നടന്നു മറ്റൊരു മെയിന്‍ റോഡില്‍ എത്തി. അവടെ നിന്നും കാണുന്ന കാഴ്ച്ചകള്‍ വളരെ മനോഹരമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നു. റോഡിനു സമാന്തരമായി അറബി കടല്‍ ആര്‍ത്തട്ടഹസിച്ചു നില്‍ക്കുന്നു. ഞാന്‍ അറബി കടലിനോടു അല്‍പനേരം വിശേഷങ്ങള്‍ പങ്കു വെച്ചു. മത്സ്യബന്ധന ബോട്ടുകള്‍ നിരനിരയായി അവിടെ വെയില്‍ കാഞ്ഞു കിടക്കുന്നുണ്ടായിരുന്നു.

Beach

          അറബികടലിനു സമാന്തരമായുള്ള വഴിയെ ഞാന്‍ മുന്നോട്ടു നടന്നു. വഴിയരികിലെ തണല്‍ മരങ്ങള്‍ എനിക്ക്‌ തണുത്ത ഇളം തെന്നലിന്റെ തലോടല്‍ സമ്മാനിച്ചുകൊണ്ടേയിരുന്നു. മുന്നോട്ടു ചെന്നപ്പോഴാണ് കണ്ടത്, അതി മനോഹരമായ ഒരു ക്രിസ്ത്യന്‍ പള്ളി. സെന്റ്‌. ഡോമിനിക് പള്ളി. തിരുവനന്തപുരം ലത്തിന്‍ കാതോലിക്കാ അതിരൂപതയുടെ കീഴിലുള്ള തൂവെള്ള നിറമണിഞ്ഞ ഒരു പള്ളി.

St. Dominic Church

          അല്പം കൂടി മുന്നോട്ടു നടന്നാല്‍ കാണുന്നത് കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍റെയും തുമ്പ St.Xavier's കോളേജ് ന്‍റെയും സംയുക്ത പ്രവര്‍ത്തനങ്ങളുടെ ഭലമായി ഉണ്ടാക്കികൊണ്ടിരിക്കുന്ന വലിയൊരു ക്രിക്കറ്റ്‌ ഗ്രൌണ്ട് ആണ്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അതിന്‍റെ പണികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം ആയിരുന്നു അതിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കാന്‍ ഇപോഴത്തെ കേരള കായിക വകുപ്പു മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരാന്‍ പോകുന്നതെന്ന് അവിടെ വെച്ചു കണ്ട ഒരു ജോലിക്കാരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പണികള്‍ വളരെ വേഗത്തില്‍ ആയിരുന്നു. പച്ചപ്പു നിറഞ്ഞ വലിയൊരു ഗ്രൌണ്ട്. നാളത്തെ കേരളത്തിന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്കുള്ള പച്ചക്കൊടി ആയേക്കാം ആ പച്ചപ്പു നിറഞ്ഞ മൈതാനം.

Cricket Stadium

          St.Xavier's കോളേജ് ആണ് പിന്നീടു കാണാന്‍ പറ്റുക. 1964 -ല്‍ ശ്രീകാര്യത്തുള്ള ലയോള institutions ന്‍റെ ഭാഗമായി തുടങ്ങിയ St.Xavier's കോളേജ് 1965 -ല്‍ ഇങ്ങോട്ടേക്കു മാറ്റുകയായിരുന്നു. 1977 -ല്‍ ഇത് upgrade ചെയ്തു. മതമോ ജാതിയോ നോക്കാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ചിന്തയില്‍ നിന്നും പിറവിയെടുത്ത ഈ കോളേജ് ഇന്ന് കേരളത്തിനു തന്നെ ഒരു മുതല്‍ കൂട്ടാണ്.

          കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ St.Andrews UP സ്കൂള്‍ ഉം St.Andrews പള്ളിയും കാണാം. റോഡരുകില്‍ കടലിനഭിമുഖമായി നില്‍കുന്ന St.Andrews ദേവാലയം, ആത്മീയതയും ആനന്ദവും സമാധാനവും എല്ലാം നല്‍കി ഒരു നാടിന്‍റെ തന്നെ അഭിമാനമായി നിലകൊള്ളുന്നു.

St. Andrews Church

         
          St.Andrews ദേവാലയത്തിനു എതിര്‍വശത്തുള്ള ബീച് ആണ് St.Andrews Beach. പൊതുവേ ശാന്തമായ ഒരു ബീച്ച്. തിരമാലകള്‍ ഇടയ്ക്കിടെ വന്നു കരയേ തലോടി തിരിച്ചു പോക്കൊണ്ടേയിരുന്നു.

St. Andrews Beach

St. Andrews Beach

          ഞാന്‍ അവിടെ എത്തിയപ്പോള്‍ സമയം ഏകദേശം 3:30 pm ആയിരുന്നു. അവിടെ ആളുകള്‍ വന്നു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി ഒരു വിമാനം അപ്പോള്‍ എനിക്കു മുകളിലൂടെ പറന്നു നീങ്ങുന്നുണ്ടായിരുന്നു.

Flight to Trivandrum Airport

          ആര്‍ത്തലച്ചു വന്ന തിരമാല ഒരു മീനിനേയും കൊണ്ടാണ് വന്നത്. എന്നെ കാണിക്കനാകാം അതിനെ എന്‍റെ മുന്നിലെക്കെത്തിച്ചത്. മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു മീനായിരുന്നു അത്. എന്‍റെ സുഹൃത്തായ ജോസ്സി നടത്തിയ ഗവേഷണത്തില്‍ നിന്നും ഇതൊരു പുഫെര്‍ ഫിഷ്‌ (Puffer Fish) ഫാമിലിയില്‍ പെട്ടതാണെന്നും കൊടിയ വിഷമടങ്ങിയതാണെന്നും മനസ്സിലാക്കാന്‍ സാധിച്ചു. ചുറ്റും മുള്ളുകള്‍ പോലെ എന്തോ ഉണ്ടായിരുന്നു. ഏതോ മീനിന്‍റെ ആക്രമണത്തില്‍ പറ്റിയതാകാം അവിടിവിടെ ചെറിയ മുറിവുകള്‍. ഞാന്‍ കണ്ടു കഴിഞ്ഞു എന്ന് മനസ്സിലാക്കി കഴിഞ്ഞപ്പോളാകാം തൊട്ടു പിന്നാലേ വന്ന തിരമാല ആ മീനിനെ കടലമ്മയുടെ അടുത്തേക്ക് എടുത്തു കൊണ്ട് പോയി.

Puffer Fish

Puffer Fish

Puffer Fish

Puffer Fish

         
References: